സംസ്ഥാനത്ത് പുരോഗമിക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി മന്ത്രി വിശദമാക്കി. റെയില്‍വേയുടെ പദ്ധതികള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടവയാണെന്നും ഭൂമിയേറ്റെടുക്കലിനടക്കം സംസ്ഥാന സർക്കാരിൻ്റെ പിന്തുണ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ......
ലോകത്തെ ഏറ്റവും വലിയ ഓഫ്ലൈൻ വനിതാ ഹാക്കത്തോണായ 'ടിങ്ക് ഹെർ ഹാക്ക്' (Tink Her Hack) നാലാം പതിപ്പിന് ഫെബ്രുവരിയിൽ കേരളം വേദിയാകുന്നു. പുതിയ ടെക്നോളജികൾ വികസിപ്പിക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിൽ ഉന്നമിട്ട ടിങ്കർഹബ്ബ് ഫൌണ്ടേഷൻ ആണ് പരിപ്പാടി സങ്കടിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലായി ഏകദേശം 4,000-ത്തോളം വനിതകൾ വിജയകരമായി പങ്കെടുത്ത ഹാക്കത്തോണിൽ ഇക്കുറി സംസ്ഥാനത്തുടനീളം 6,000-ലധികം പേർ പങ്കെടുക്കും. ......
ദോഹ: അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ദ്രവീകൃത പ്രകൃതിവാതകം (LNG), രാസവളങ്ങൾ, ഹീലിയം വാതകം എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായി ഖത്തർ മാറുമെന്ന് ഊർജ്ജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സിഇഒയുമായ എൻജി. സാദ് ബിൻ ഷെരീദ അൽ കഅബി പ്രഖ്യാപിച്ചു. ......
ദോഹ: രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കുന്നതിനും സാങ്കേതിക വിദ്യയിലും നൂതന സംരംഭങ്ങളിലും ആഗോള പ്രതിഭകളെ ആകർഷിക്കുന്നതിനുമായി ഖത്തർ രണ്ട് പുതിയ റെസിഡൻസി വിസകൾ അവതരിപ്പിച്ചു. സംരംഭകർക്കും (Entrepreneurs) ഉന്നത ഉദ്യോഗസ്ഥർക്കും (Senior Executives) വേണ്ടിയുള്ള ഈ വിസ പദ്ധതികൾ ദോഹയിൽ നടക്കുന്ന 'വെബ് സമ്മിറ്റ് ഖത്തർ 2026'-ന്റെ ഭാഗമായാണ് പ്രഖ്യാപിച്ചത്.
സംരംഭകർക്കുള്ള റെസിഡൻസി (Residency Visa for Entrepreneurs)
പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങാനോ നിലവിലുള്ള ബിസിനസ് വിപുലീകരിക്കാനോ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ഈ വിസ.
5 വർഷം വരെ കാലാവധിയുള്ള, സ്വയം സ്പോൺസർ ചെയ്യാവുന്ന (Self-sponsored) വിസയാണിത്. ......
കർണാടകത്തിലെ നിയമസഭാ സമ്മേളനത്തിന് തീപ്പിടിക്കുകയാണ്. തൊഴിലുറപ്പ് നിയമത്തിൽ കേന്ദ്രം കൊണ്ടുവന്ന മാറ്റം ചർച്ചയാക്കാനാണ് ഭരണകക്ഷിയായ കോൺഗ്രസ്സ് ലക്ഷ്യമിട്ടതെങ്കിലും മുഖ്യ പ്രതിപക്ഷമായ ബിജെപി ഉയർത്തിയ എക്സൈസ് വകുപ്പിലെ ആരോപണങ്ങളുടെ ചൂടിൽ അതൊക്കെ ആവിയായിപ്പോയി. ......
ദോഹ: ഐൻ ഖാലിദിലെ ഷോപ്പിങ് അനുഭവത്തിന് പുതുഭാവം നൽകിക്കൊണ്ട് സമ്പൂർണ നവീകരണത്തിന് ശേഷം മർസ ഹൈപ്പർമാർക്കറ്റ് ഔദ്യോഗികമായി വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ നടന്ന പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ നിരവധി പ്രമുഖരും ക്ഷണിതാക്കളും പങ്കെടുത്തു.
മർസ ഗ്രൂപ്പ് സ്പോൺസർ അബ്ദുൽ റഹ്മാൻ മുഹമ്മദ് അബ്ദുൽ അസീസ് ഹസവി, മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് കാദർ, മർസ ഗ്രൂപ്പിലെ മറ്റ് മുതിർന്ന മാനേജർമാർ, കെ ബി എഫ് (KBF) പ്രതിനിധികൾ, മറ്റ് വിശിഷ്ടാതിഥികൾ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി മാനേജിംഗ് ഡയറക്ടർ ജാഫർ കണ്ടോത്ത് കേക്ക് മുറിച്ച്, നവീകരിച്ച ഹൈപ്പർമാർക്കറ്റിന്റെ പുനർതുടക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മർസയുടെ വളർച്ചയ്ക്ക് അടിത്തറയായ ഈ ആദ്യ ഔട്ട്ലെറ്റ്, വിപണിയിലെ മാറുന്ന ട്രെൻഡുകൾക്കൊപ്പം മുന്നേറാൻ പൂർണമായും സജ്ജമായ രൂപത്തിലാണ് നവീകരിച്ചിരിക്കുന്നത്. ......
തിരുവനന്തപുരം. 2025 ല്‍ പുറത്തിറങ്ങിയ മികച്ച ഓര്മ പുസ്കത്തിനുള്ള ഇന്തോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ഡോ.അമാനുല്ല വടക്കാങ്ങര എഡിറ്റ് ചെയ്ത് ലിപി പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ഈസക്ക എന്ന വിസ്മയം തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.
25000 രൂപ സമ്മാനവും പ്രശംസി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സരസ്വതി വിദ്യാലയം ഗ്രൂപ്പ് ചെയര്മാന് ഡോ. ജി രാജ്മോഹന്‍ ചെയര്‍മാനും ഇമാം ബദറുദ്ദീന്‍ മൗലവി , ഡോ. ......
തിരുവനന്തപുരം: നിയമസഭ സംഘർഷഭരിതം. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം നിമയഭയിൽ പ്രതിഷേധിക്കുന്നത്.......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അനുകൂല സർവീസ് സംഘടനകളെ ഏകോപിപ്പിക്കാനുള്ള കെപിസിസിയുടെ നീക്കം പാളുന്നു. സിപിഎം മോഡലിൽ സംഘടനകളെ ചലിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ന് വൈകുന്നേരം 5 മണിക്ക് ഇന്ദിരാ ഭവനിൽ വിളിച്ചുചേർത്ത 'ഓഫിസേഴ്സ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെൽ' യോഗത്തിൽ നിന്ന് ഒരു വിഭാഗം പ്രമുഖ സംഘടനകൾ വിട്ടുനിൽക്കും. ......